ഗുജറാത്തിനും ആരാധകര്‍ക്കും വമ്പന്‍ തിരിച്ചടി; ലോകകപ്പ് ഹീറോ ഐ.പി.എല്‍ കളിക്കില്ല
Sports News
ഗുജറാത്തിനും ആരാധകര്‍ക്കും വമ്പന്‍ തിരിച്ചടി; ലോകകപ്പ് ഹീറോ ഐ.പി.എല്‍ കളിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd February 2024, 3:38 pm

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് നടക്കാനിരിക്കുകയാണ്. എന്നാല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സിനും ആരാധകര്‍ക്കും വമ്പന്‍ തിരിച്ചടി നേരിടേണ്ടി വരുകയാണ്. ഗുജറാത്തിന്‍രെ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

2023 ലോകകപ്പില്‍ താരത്തിന് ഇടത് കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിക്ക് യുകെ.യില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് അറ്റാക്കിന്റെ നായകന്‍ ഷമിയുടെ വിടവ് ഐ.പി.എല്ലിലും ടീമിനും വമ്പന്‍ തിരിച്ചടി തന്നെയാണ്.

ഗുജറാത്തിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയപ്പോള്‍ ഫ്രാഞ്ചൈസിക്ക് വലിയ പ്രഹരമുണ്ടായിരുന്നു. ഷമിയും പുറത്തായതോടെ ടീം സമ്മര്‍ദത്തിലാണ്. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ജി.ടിയെ നയിച്ച ഹര്‍ദിക് ഒരു കിരീടവും ഒരു റണ്ണര്‍ അപ്പും ടീമിന് നല്‍കിയിരുന്നു. എന്നാല്‍ ഐ.പി.എല്‍ 16ാം സീസണില്‍ പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഷമി ഇല്ലാതെയാണ് ജി.ടി കളത്തിലിറങ്ങുന്നത്.

2023 ഏകദിന ലോകകപ്പില്‍ വെറും ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ ആണ് ഷമി നേടിയത്. ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പ് സെമിയില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി റെക്കോഡ് സ്വന്തമാക്കാനും ഷമിക്ക് സാധിച്ചിരിന്നു. 2023ലെ മികച്ച ബൗളിങ് പ്രകടനത്തിന് അര്‍ജുന അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു.

 

Content Highlight: Gujarat’s star pace bowler Mohammad Shami is out of the IPL