| Friday, 30th April 2021, 7:52 am

ശ്മശാനത്തില്‍ സംസ്‌കാരങ്ങള്‍ക്കായി വിറകുകള്‍ നല്‍കി ഗുജറാത്തിലെ മുസ്‌ലീങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്.

മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്. ദിവസം രണ്ട് സംസ്‌കാരങ്ങള്‍ നടന്നിരുന്ന ശ്മശാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എട്ട് മുതല്‍ പത്ത് വരെയാണ് സംസ്‌കാരങ്ങള്‍ നടക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം കൂടിയതെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ പാര്‍ത്ഥിവ് പാര്‍മര്‍ പറയുന്നു.

ഇതോടെയാണ് മുസ്‌ലീം ഖബര്‍സ്ഥാന്‍ കമ്മിറ്റി വിറകുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

പ്രതീകാത്മകചിത്രം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gujarat: Muslim community donates firewood to Keshod crematorium

We use cookies to give you the best possible experience. Learn more