| Wednesday, 14th October 2015, 3:34 pm

ഗുജറാത്ത് മോഡല്‍ നാരങ്ങ അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാരങ്ങ അച്ചാര്‍ മലയാളികള്‍ക്കിടയില്‍ പരിചിതമാണ്. അതുകൊണ്ടു തന്നെ കേരളീയരുടെ നാരങ്ങ അച്ചാറിന് അവരുടേതായ രീതിയുണ്ട്. ഓരോ നാട്ടിലും രുചിയിലുള്ള താല്‍പര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ചേരുവകളിലും ചേര്‍ക്കുന്ന അളവുകളിലും മാറ്റങ്ങള്‍ വരാറുണ്ട്. മലയാളി ശൈലിയില്‍ അച്ചാറുണ്ടാക്കാനറിയുന്നവര്‍ക്ക് ഇതാ ഗുജറാത്ത് ശൈലിയിലുള്ള ഒരു നാരങ്ങ അച്ചാര്‍.

ചേരുവകള്‍

ചെറുനാരങ്ങ – 1 കിലോഗ്രാം
ഉപ്പ് – മുക്കാല്‍ കപ്പ്
പഞ്ചസാര – അര കിലോ
കായപ്പൊടി – പാകത്തിന്
മുളക് പൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍

ഉണ്ടാക്കുന്നവിധം

» ചെറുനാരങ്ങ നാല് കഷ്ണങ്ങളായി മുറിക്കുക

»ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ഇളക്കി ചേര്‍ക്കുക

»അത് ഒരുമാസം കാറ്റുകടക്കാതെ ഒരുമാസം അടച്ച് വെക്കുക

»ഇതിന് ശേഷം പാത്രത്തിലൂറിയ നാരങ്ങ നീര് ഊറ്റിയെടുക്കുക

»ഈ നീരിലേക്ക് കായംപൊടി, മുളക് പൊടി പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക.

»ഈ നീര് പാത്രത്തിലുള്ള നാരങ്ങ കഷ്ണങ്ങള്‍ക്ക് മുകളില്‍ ഒഴിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more