അഹമ്മദാബാദ്: ഗുജറാത്തില്‍ ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരുടെ നടപടി വിവാദമാകുന്നു. ബൊട്ടാട് ജില്ലയില്‍ നടന്ന ദുര്‍ മന്ത്രവാദ പരിപാടിയിലാണ് ഗുജറാത്തിലെ മന്ത്രിമാരായ ഭുപേന്ദ്ര സിംഗ് ചുഡാസമയും ആത്മറാം പര്‍മറും പങ്കെടുത്തത്.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ബാധയൊഴിപ്പിക്കല്‍ ചടങ്ങായിരുന്നില്ല അതെന്നും അദൃശ്യ ശക്തികളെ ആരാധിക്കുന്ന ചടങ്ങായിരുന്നെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന വിശദീകരണം. ശനിയാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് മന്ത്രിമാര്‍ ചടങ്ങിനെക്കുറിച്ച് പ്രതികരിച്ചത്.
സ്ഥലത്തെ ബി.ജെ.പി പ്രാദേശിക ഘടകത്തിന്റെ ക്ഷണ പ്രകാരമായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭുപേന്ദ്ര സിംഗ് ചുഡാസമയും സാമൂഹ്യ നീതിവകുപ്പ് മന്ത്രി ആത്മറാം പര്‍മറും ചടങ്ങില്‍ പങ്കെടുത്തത്. സ്ഥലം എം.എല്‍.എ കൂടിയാണ് മന്ത്രി ആത്മാറാം.
ദുര്‍ മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായെതെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സംഭവം പുറത്തായതോടെ അത് ബാധയൊഴിപ്പിക്കല്‍ ചടങ്ങായിരുന്നില്ല മറിച്ച് അദൃശ്യ ശക്തികളെ ആരാധിക്കുന്ന ചടങ്ങായിരുന്നെന്നാണ് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിംഗ് പറയുന്നത്.
എന്നാല്‍ ബാധയെ ഒഴിപ്പിക്കാനായി ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ സ്വന്തം പുറത്ത് ചങ്ങലകൊണ്ട് അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ കാണാം: