| Sunday, 21st March 2021, 4:26 pm

ഗുജറാത്തില്‍ നായയെ സ്‌കൂട്ടറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; പ്രതിയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ നായയെ സ്‌കൂട്ടറില്‍ കെട്ടിയിട്ട് 500 മീറ്ററോളം വലിച്ചിഴച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ നായയെ തെരുവില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി മൃഗസംരക്ഷക പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇജാസ് ഷെയ്ഖ് എന്നയാളാണ് നായയോട് ഈ ക്രൂരത കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ നായയെ സ്‌കൂട്ടറില്‍ ബെല്‍റ്റുുയോഗിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചത് കണ്ടിരുന്നതായി പ്രദേശവാസി പറഞ്ഞു. അതിനുശേഷം സ്‌കൂട്ടറില്‍ കെട്ടിയിട്ട് 500 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെയാണ് തെരുവില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ നായയെ പരിസരവാസികള്‍ കണ്ടെത്തിയത്. തലയിലും ശരീരത്തിലും സാരമായി പരിക്കേറ്റിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെ നായയെ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നായയുടെ പല്ലിനും കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നു.

അതേസമയം പ്രതിയ്‌ക്കെതിരെ മൃഗങ്ങളോട് ക്രൂരമായി പെരുമാറിയെന്നാരോപിച്ച് കേസെുടുത്തതായി പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Gujarat man thrashes dog, ties it to scooter, drags it for 500 metres

We use cookies to give you the best possible experience. Learn more