ജഡ്ജിക്ക് നേരെ ചെരുപ്പേറ്; ഗുജറാത്തില്‍ ചായക്കടക്കാരന് 18 മാസത്തെ തടവ്
national news
ജഡ്ജിക്ക് നേരെ ചെരുപ്പേറ്; ഗുജറാത്തില്‍ ചായക്കടക്കാരന് 18 മാസത്തെ തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 4:41 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹൈക്കോടതി ജഡ്ജിയെ ചെരുപ്പെറിഞ്ഞ ചായക്കടക്കാരന് 18 മാസം തടവ് ശിക്ഷ വിധിച്ച് കോടതി.

ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ നിന്നുള്ള ഭവാനിദാസ് ബവാജി എന്ന ചായക്കച്ചവടക്കാരനെയാണ് 18 മാസം തടവിന് അഹമ്മദാബാദിലെ മജിസ്‌ട്രേലിയന്‍ കോടതി വിധിച്ചത്.

2012 ല്‍ ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രതി ഹൈക്കോടതി ജഡ്ജിയുടെ നേരെ ചെരുപ്പ് എറിഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പ് പ്രകാരമാണ് ഭവാനിദാസ് ബവാജിയെ കുറ്റക്കാരനാണെന്ന് മിര്‍സാപൂര്‍ ഗ്രാമീണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ ധാദല്‍ വിധിച്ചത്.

തന്റെ കേസ് നീണ്ടുനില്‍ക്കുന്ന നിരാശയിലാണ് ജഡ്ജിയുടെ നേരെ ചെരുപ്പ് എറിഞ്ഞതെന്ന് ബവാജി പറഞ്ഞു.

ഒരു ജഡ്ജിക്ക് നേരെ ചെരുപ്പ് എറിയുന്നത് വളരെ അപലപനീയമാണെന്ന് കോടതി പറഞ്ഞു. ബവാജിക്ക് 18 മാസത്തെ സാധാരണ തടവ് ശിക്ഷയാണ് മജിസ്ട്രേറ്റ് വിധിച്ചത്. അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പിഴ ചുമത്തിയിട്ടില്ല.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Gujarat Man Jailed For 18 Months For Throwing Sandals At High Court Judge