| Monday, 17th December 2018, 10:54 am

ഗുജറാത്തില്‍ നിന്നും 3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: 3.80 കോടിയുടെ നിരോധിത നോട്ടുകളുമായി സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. വിശാല്‍ ഭാരത് എന്നയാളാണ് അറസ്റ്റിലായത്.

നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് കാറില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഇന്‍സ്‌പെക്ടര്‍ ആര്‍.എം. സരോഡെ പറഞ്ഞു. വഡോദരയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് നോട്ടുകള്‍ ശേഖരിച്ചതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.

” നിരോധിച്ച നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.” പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more