| Thursday, 27th May 2021, 2:52 pm

വാക്‌സിന്‍ വിതരണത്തിന് പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നത്! ഗുജറാത്ത് സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ് -19 വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ പക്കലുള്ള കൊവിഡ് വാക്സിനുകളില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ നീക്കിവയ്ക്കാന്‍ സര്‍ക്കാരിന് ആകുമോ എന്നാണ് കോടതി ചോദിച്ചത്.

‘100ല്‍, നിങ്ങള്‍ക്ക് 10 അല്ലെങ്കില്‍ 20 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനായി സൂക്ഷിക്കാന്‍ കഴിയുന്നില്ലേ? ഇന്നത്തേക്ക് നിങ്ങള്‍ക്ക് 100 വകയിരുത്തിയിട്ടുണ്ടെന്ന് കരുതുക, നിങ്ങള്‍ക്ക് 80 ശതമാനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം, ബാക്കി 20 എണ്ണം സ്‌പോട്ട് രജിസ്‌ട്രേഷനായി മാറ്റിവെക്കാം, ” കോടതി സര്‍ക്കാരിനോട് പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ട് എന്തുകൊണ്ടാണ് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ഇത്ര സമയമെടുക്കുന്നതെന്നും കോടതി ചോദിച്ചു.

എന്നാല്‍ വാക്‌സിന്റെ മുഴുവന്‍ ഓര്‍ഡറും നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിര്‍മ്മാതാക്കള്‍ ദിവസേന 1 മുതല്‍ 2 ലക്ഷം വരെ ഡോസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും 13,68,650 ഡോസ് കോവിഷീല്‍ഡും 2,49,240 കോവാക്‌സിനും മെയ് മാസത്തില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജൂണില്‍ 8,30,140 കൊവിഷീല്‍ഡും 2,46,880 കൊവാക്‌സിന്‍ ഡോസുകളും വിതരണം ചെയ്യുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കിയതായി അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Gujarat High court slams Ghjarat government

We use cookies to give you the best possible experience. Learn more