ന്യൂദല്‍ഹി: ഗുജറാത്ത് ലൗ ജിഹാദ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. വഡോദരയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നമ്മുടെ ബി.ജെ.പി സര്‍ക്കാര്‍ ലൗ ജിഹാദ് നിയമം നടപ്പാക്കാന്‍ പോവുകയാണ്. അതുകൊണ്ട് അത്തരം പ്രവൃത്തികള്‍ ഇനി സംസ്ഥാനത്ത് നടക്കില്ല,’ വിജയ് രൂപാനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പരിപാടക്കിടെ വിജയ് രൂപാനിക്ക് ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ലൗ ജിഹാദ് നടപ്പാക്കാനൊരുങ്ങുന്ന മൂന്നാമത്തെ സംസ്ഥാനമാണിത്. നേരത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശുമാണ് ലൗജിഹാദ് നിയമങ്ങള്‍ നടപ്പാക്കിയ സംസ്ഥാനങ്ങള്‍.
ഉത്തര്‍ പ്രദേശ് ആണ് ആദ്യം നിയമം പാസാക്കിയത്. പിന്നാലെ മധ്യപ്രദേശും നിയമനിര്‍മാണം നടത്തുകയായിരുന്നു.
വിവാഹത്തിനായുള്ള മതപരിവര്‍ത്തനം നടന്നാല്‍ അതിനെതിരെ 1 ലക്ഷം രൂപ വരെ തടവും 10 വര്‍ഷം വരെ തടവും നല്‍കുന്നതാണ് നിയമം.
‘ ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍, കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും,” നരോത്തം മിശ്ര പറഞ്ഞു.
മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു.
യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്.
ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ഹരിയാനയും ലൗ ജിഹാദ് നിയമം പാസാക്കാനൊരുങ്ങുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gujarat government to bring Love Jihad law