| Monday, 11th March 2024, 11:22 pm

ഈ ചെറു പ്രായത്തില്‍ വിക്കറ്റ് നേടി ഡബ്ല്യു.പി.എല്ലില്‍ റെക്കോഡിട്ടു; യു.പിയെ ഗുജറാത്ത് തകര്‍ത്തെറിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യു.പി.എല്ലില്‍ യു.പി വാറിയോര്‍സിനെതിരെ ഗുജറാത്ത് ജെയിന്റ്സിന് എട്ട് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണ് ഗുജറാത്തിന് നേടിയത്. മറുപടി ബാറ്റിങ്ങില്‍ യു.പി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്.

തുടക്കത്തില്‍ തന്നെ യു.പിയെ തകര്‍ത്തെറിയുകയാണ് ഗുജറാത്ത്. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സിലായിരുന്നു ഗുജറാത്ത്. ഓപ്പണര്‍ അലീസാ ഹീലി നാലു റണ്‍സിനും കിരണ്‍ നവഗിരെയും ചമാരി അദപ്പത്തും പൂജ്യം റണ്‍സിനുമാണ് പുറത്തായത്.

ഗ്രേസ് ഹാരിസ് ഒരു റണ്‍സിന് പുറത്തായതോടെ ശ്വേതാ സെഹറാവത്ത് എട്ട് റണ്‍സിനും പുറത്തായി. ഓപ്പണര്‍ അലീസാ ഹീലി, ചമാരി അദപ്പത്ത്, ശ്വേതാ സെഹറാവത്ത് എന്നിവരുടെ വിക്കറ്റ് സ്വന്തമാക്കിയത് ഗുജറാത്തിന്റെ സ്പിന്‍ ബൗളര്‍ ഷബ്‌നം ആണ്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഡബ്ല്യു.പി.എല്ലില്‍ ഒരു മത്സരത്തിന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് താരം സ്വന്തമാക്കിയത്.

ഡബ്ല്യു.പി.എല്ലില്‍ ഒരു മത്സരത്തിന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, പ്രായം, ടീം

ഷബ്‌ന ഷക്കില്‍ – 16 വയസും 268 ദിവസവും – ഗുജറാത്ത്

ആലീസ് കാപ്‌സി – 18 വയസും 222 ദിവസവും – ദല്‍ഹി കാപിറ്റല്‍സ്

ഇസ്സി വോങ് – 20 വയസും 298 ദിവസവും – മുംബൈ

ശ്രെയങ്ക പാട്ടീല്‍ – 20 വയസും 313 ദിവസവും – റോയല്‍ ചഞ്ചേഴ്‌സ്

അനേലിയ കെര്‍ – 22 വയസും 159 ദിവസവും – മുംബൈ

എന്നാല്‍ യു.പിക്ക് വേണ്ടി ഇറങ്ങിയ ദീപ്തി ശര്‍മയാണ് എല്ലാവരേയും അമ്പരപ്പിച്ചത്. 60 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും അടക്കം 88 റണ്‍സാണ് താരം പുറത്താകാതെ നേടിയത്. എന്നിട്ടും ടീമിന് വിജയിക്കാന്‍ സാധിച്ചില്ല.

ഗുജറാത്തിനു വേണ്ടി മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ലൗറ വോള്‍വാഡും ക്യാപ്റ്റന്‍ ബെത്ത് മൂണിയും ചേര്‍ന്ന് പടുത്തുയര്‍ത്തിത്.

30 പന്തില്‍ നിന്ന് ഒരു സിക്സറും എട്ട് ഫോറും അടക്കം 30 പന്തില്‍ നിന്ന് 43 റണ്‍സ് ആണ് ലൗറ നേടിയത്. 143.33 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ ബര്‍ത്ത് പുറത്താകാതെ 52 പന്തില്‍ നിന്ന് ഒരു സിക്സറും പത്ത് ബൗണ്ടറിയും അടക്കം 74 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

ശേഷം ഇറങ്ങിയ ദയാലന്‍ ഹേമലത പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ 15 റണ്‍സ് നേടി രണ്ടക്കം കാണാന്‍ കഴിഞ്ഞത് ആഷ്‌ലി ഗാര്‍ഡ്നറിനാണ്. ശേഷം കാത്തറിന്‍ ഇമ്മ 11 റണ്‍സ് നേടി. ഗുജറാത്തിന്റെ നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

യു.പിയുടെ ബൗളിങ് നിരയില്‍ സോഫി എക്ലസ്റ്റോണ്‍ മൂന്ന് വിക്കറ്റും ദീപ്തി ശര്‍മ രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്വാഡ്, ചാമരി അദുപ്പത്തും ഒരോ വിക്കറ്റും സ്വന്തമാക്കി.

Content highlight: Gujarat Giants thrash UP Warriors by eight runs in WPL

Latest Stories

We use cookies to give you the best possible experience. Learn more