ഗുജറാത്ത് ജയ്ന്റ്സ് 30 ലക്ഷത്തിന് വാങ്ങിയ ലോറന്‍ ചീറ്റില്‍ സ്‌കിന്‍ കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് ഡബ്ല്യു.പി.എല്‍ 2024 ല്‍ നിന്ന് തന്റെ പേര് പിന്‍വലിച്ചു. 25 കാരിയായ ഓസ്ട്രേലിയക്കാരി അടുത്തിടെ കഴുത്തിലെ ത്വക്ക് കാന്‍സറിന് ചികിത്സ നടത്തി.

അടുത്തിടെ ഇന്ത്യക്കെതിരെ നടന്ന ഏക ടെസ്റ്റിലാണ് താരം അരങ്ങേറ്റം കുറിച്ചത്. 2021ലും താരത്തിന് സ്‌കിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നിരുന്നു. ഡബ്ല്യു.പി.എല്ലിന് പുറമേ ന്യൂ സൗത്ത് വെയില്‍സ് ടൂര്‍ണ്ണമെന്റ് താരത്തിന് നഷ്ടമാകും. ഷെഡ്യൂള്‍ ചെയ്ത ഓഫ് സീസണില്‍ ന്യൂ സൗത്ത് വെയില്‍സിന്റെ പരിശീലനത്തില്‍ പങ്കെടുക്കാനാണ് താരം ലക്ഷ്യമിടുന്നത്.
2023-24ല്‍ സിഡ്നി സിക്സേഴ്സിനായി ഡബ്ല്യു.ബി.ബി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ ചീറ്റിലിന് 2023ല്‍ മികച്ച പ്രകടനമാണ് ലഭിച്ചത്. തുടര്‍ച്ചയായ രോഗത്തിന്റെ പ്രശ്നം കാരണം ഫാസ്റ്റ് ബൗളര്‍ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല.
‘ഒന്നിലധികം തവണ ശസ്ത്രക്രിയകളും കാന്‍സര്‍ ഭയവുമടക്കം നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇന്ത്യയിലേക്ക് പോകാനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നാലാമത്തെ ശസ്ത്രക്രിയ കഠിനമായിരുന്നു, ഇത് എന്റെ കരിയറിലെ ഭയാനകമായ ഒരു അധ്യായമാണ്, അത് എല്ലായ്‌പ്പോഴും എന്നോടൊപ്പം നിലനില്‍ക്കും,’ ചീറ്റില്‍ അഭിപ്രായപ്പെട്ടു.
Content Highlight: Gujarat giants pacer out due to skin cancer