സഹകരണസ്ഥാപനങ്ങള്‍ക്കെതിരായ കേന്ദ്രനടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഗുജറാത്തിലെ കര്‍ഷകര്‍
Daily News
സഹകരണസ്ഥാപനങ്ങള്‍ക്കെതിരായ കേന്ദ്രനടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഗുജറാത്തിലെ കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 6:22 pm

തെക്കന്‍ ഗുജറാത്തിലെ ഗുജറാത്തിലെ പതിനായിരത്തിലേറെ  കര്‍ഷകരാണ് ആര്‍.ബി.ഐയുടെ നടപടിക്കെതിരെ ശനിയാഴ്ച സമരത്തിന് ഇറങ്ങുന്നത്. ഗുജറാത്തിലെ ജംഗര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്ന് അത്ത്വാലിനസിലെ കളക്ടറേറ്റ് ഓഫീസിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തും. 


സൂറത്ത്: സഹകരണസ്ഥാപനങ്ങള്‍ 500,1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത്  തടയുകയും ഉപഭോക്താവിന് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത റിസര്‍വ് ബാങ്ക് നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക്.

തെക്കന്‍ ഗുജറാത്തിലെ ഗുജറാത്തിലെ പതിനായിരത്തിലേറെ  കര്‍ഷകരാണ് ആര്‍.ബി.ഐയുടെ നടപടിക്കെതിരെ ശനിയാഴ്ച സമരത്തിന് ഇറങ്ങുന്നത്. ഗുജറാത്തിലെ ജംഗര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്ന് അത്ത്വാലിനസിലെ കളക്ടറേറ്റ് ഓഫീസിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തും.

പഞ്ചസാര,  പച്ചക്കറി, തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ചുമന്ന് കൊണ്ടായിരിക്കും കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുക. സഹകരണസംഘങ്ങള്‍ കള്ളപ്പണം സൂക്ഷിക്കുന്നു എന്ന് ബി.ജെ.പി നേതാക്കള്‍ പ്രചാരണം നടത്തുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിലെ കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്.

കര്‍ഷകരെ ഭീകരരായിട്ടാണ് ആര്‍.ബി.ഐ കണക്കാക്കുന്നതെന്ന് ഗുജറാത്ത് കര്‍ഷക നേതാക്കള്‍ പറഞ്ഞു.കര്‍ഷകസമൂഹത്തോടുള്ള കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ വിളകള്‍ കളക്ടറേറ്റിന് മുന്നില്‍ ഉപേക്ഷിക്കും. വിവിധ ജില്ലാ സഹകരണസംഘങ്ങളിലായി ആറ് ലക്ഷം അക്കൗണ്ടുകളാണ് ഗുജറാത്തിലുള്ളത്. എന്നാല്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കൃഷിക്കാരെ അനുവദിക്കുന്നില്ല. ഇതേത്തുടര്‍ന്ന് പട്ടിണിയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

6 ലക്ഷം അക്കൗണ്ടുകളാണ് ഗുജറാത്തില്‍ കര്‍ഷകര്‍ക്ക് ജില്ലാ സഹകരണസംഘങ്ങളിലായി ഉള്ളത്. ഇവയിലൊന്നും 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കുകയോ, തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനോ സാധിക്കുന്നില്ല. ഗുജറാത്തില്‍ സഹകരണസംഘങ്ങള്‍ കര്‍ഷകരുമായി ഇഴചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ വിളകള്‍ വില്‍ക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും സഹകരണസംഘങ്ങള്‍ മുഖേനയാണ്.

ദക്ഷിണ ഗുജറാത്തില്‍ 22000 ചന്തകളാണ് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍  വാങ്ങാനായി പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കൊന്നും ആര്‍.ബി.ഐ നിര്‍ദേശം മൂലം  ഇപ്പോള്‍ പണം ലഭിക്കാതായി. നോട്ട് പിന്‍വലിക്കല്‍ മൂലം ഒരാഴ്ചയായി ഇവിടുത്തെ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട്.