അഹമ്മദാബാദ്: ഗുജറാത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടദിനമായ ഇന്ന് പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി.
നല്സാദ് ജില്ലയിലാണ് വോട്ടിംഗ് യന്ത്രത്തിലെ പിഴവ് ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സൂററ്റിലെ തന്നെ 70 വോട്ടിംഗ് മെഷിനുകള്‍ക്ക് തകരാറുകള്‍ രേഖപ്പെടുത്തുകയായിരുന്നു.
രാജ്കോട്ട്, പോര്‍ബന്തര്‍, എന്നിവിടങ്ങളില്‍ നിന്നും ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അധികൃതര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. രാജ്കോട്ടില്‍ തന്നെ അമ്പതോളം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. വോട്ടിംഗ് യന്ത്രത്തിലെ തകരാറുകള്‍ ആദ്യത്തെ മണിക്കൂറുകളിലെ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. പല ബൂത്തുകളിലും തെരഞ്ഞെടുപ്പ് ആരംഭിക്കാനും വൈകിയത് വോട്ടര്‍മാരില്‍ എതിര്‍പ്പും അസ്വസ്ഥതയും ഉണ്ടാക്കി.
നിലവില്‍ എണ്പ്പത്തൊമ്പതു സീറ്റുകളിലേക്ക് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തെരഞ്ഞടുപ്പില്‍ ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളെല്ലാം മത്സരരംഗത്തുണ്ട്.
Dont Miss ഗുജറാത്തില്‍ വോട്ടെടുപ്പിനുശേഷം ഇ.വി.എം ക്രമക്കേടിന് സാധ്യതയുണ്ട്: സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് ജാമറുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
മുഖ്യമന്തിയായ വിജയ് രുപാനി രാജ്കോട്ടില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി ക്ക് കനത്ത പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്സും ശക്തമായി രംഗത്തുണ്ട്. സൂററ്റിലെ മാണ്ഡവി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശക്തി സിംഗ് ഗോഹിലി ആണ്. എകദേശം 2.12 കോടി ജനങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയായ നരേന്ദ്ര മോദിയുടെ സംസ്ഥാനം കൂടിയായ ഗുജറാത്തില്‍ ഇത് അഞ്ചാം വട്ടമാണ് ബി.ജെ.പി ജനവിധി തേടുന്നത്.
കോണ്‍ഗ്രസ്സ് തീര്‍ക്കുന്ന പ്രതിരോധത്തിന് ഉപരിയായി പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധവും ഗുജറാത്ത് രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. പട്ടേല്‍ സമുദായത്തിന്റെ സ്വാധീന മേഖല കൂടിയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്് നടക്കുന്ന സൗരാഷ്ട്ര.