ന്യൂദുല്‍ഹി: ദല്‍ഹിയിലെ മലയാളി സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന ക്രിമിനല്‍ മാനനഷ്ട കേസിലാണ് അറസ്റ്റ് വാറണ്ടുള്ളത്. ഗുജറാത്തിലെ കോടതിയുടേതാണ് അറസ്റ്റ് വാറണ്ട്.
ദല്‍ഹി പൊലീസ് തിങ്കളാഴ്ച രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. എന്നാല്‍ കോടതിയില്‍ നിന്ന് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് രവി നായര്‍ പറയുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദ്വൈവാരികയായ ഫ്രണ്ട് ലൈന്‍, ദി വയര്‍, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കായി വാര്‍ത്തകള്‍ എഴുതുന്ന വ്യക്തിയാണ് രവി നായര്‍. 30 വര്‍ഷത്തോളം പരിജയ സമ്പത്തുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നതെന്ന് രവി നായര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാര്‍ത്തകളുടെ പേരില്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പലകുറി കേസ് നല്‍കുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHTS: Gujarat court issues arrest warrant against Malayali journalist Ravi Nair