ഗുജറാത്ത്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 16 കോടി രൂപ സ്വരൂപിച്ച് മാതാപിതാക്കള്‍.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഇവരുടെ മകന്റെ ജീന്‍ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചെലവ് വന്നത്.
മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ബുധനാഴ്ച കുട്ടിക്ക് കുത്തിവെയ്പ്പ് നല്‍കിയതെന്ന് കുട്ടിയുടെ അച്ഛന്‍ രജ്ദീപ്സിങ് റാത്തോഡ് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ചലനത്തിന് സഹായിക്കുന്ന പേശികളുടെ ബലം നഷ്ടപ്പെട്ട് ക്ഷയിക്കുന്ന ഒരു ജനിതക രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി.
ഇത് പേശികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ശ്വസനത്തെയും കൈകാലുകളുടെ ചലനത്തെയും ബാധിക്കുകയും ചെയ്യുന്നു.
കുഞ്ഞിന് വേണ്ടിയുള്ള ക്യാംപെയ്ന്‍ ആരംഭിച്ച് 42 ദിവസത്തിനുള്ളില്‍ തന്നെ കുത്തിവെയ്പ്പിനാവശ്യമായ 16 കോടി സ്വരൂപിക്കാന്‍ സാധിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Gujarat Couple Raise ₹ 16 Crore For 1 Injection To Save 5-Month-Old Son