national news
ഗുജറാത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനു നേരെ ആള്‍ക്കൂട്ട ആക്രമണം; മുസ്‌ലിമായതിന്റെ പേരിലെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 25, 05:26 pm
Sunday, 25th August 2019, 10:56 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. താന്‍ മുസ്‌ലിമായതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ആരിഫ് ഇസ്മയില്‍ ഷൈഖ് ആരോപിച്ചു. ഇന്നലെ വഡോദരയിലാണു സംഭവം നടന്നത്.

ജോലി പൂര്‍ത്തിയാക്കിയശേഷം വീട്ടിലേക്കു തിരികെപ്പോകും വഴിയാണ് ആരിഫ് ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടമാളുകളുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു കാരണമായതെന്ന് ആരിഫ് തന്നെ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണം നടക്കുമ്പോള്‍ താന്‍ പൊലീസ് യൂണിഫോമിലായിരുന്നെന്നും ആരിഫ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തന്റെ മതം പറഞ്ഞാണ് മര്‍ദ്ദനം തുടങ്ങിയതെന്നും ആരിഫ് പറഞ്ഞു.

തന്നെ അവര്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.