കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനു ഐ.സുമായി ബന്ധമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണമെന്ന് കോണ്‍ഗ്രസ്
India
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനു ഐ.സുമായി ബന്ധമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2017, 9:53 am

 

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ തീവ്രവാദ ബന്ധ ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിനു ഈയ്യടുത്ത് പിടിയിലായ തീവ്രവാദ ബന്ദമുള്ള യുവാവുമായി ബന്ധമുണ്ടെന്നാണ് രൂപാനി ആരോപിച്ചിരിക്കുന്നത്.


Also Read: ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി


ഗുജറാത്തില്‍ ഈയടുത്ത് അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള രണ്ട് പേരിലൊരാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയത്.

“രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്ത ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതേസമയം ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ അറസ്റ്റ് ചെയ്തത് അഹമ്മദ് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്” കോബയില്‍ ബി.ജെ.പി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ രൂപാനി പറഞ്ഞു.

ഹിന്ദു ആള്‍ദൈവങ്ങളെയും ക്ഷേത്രങ്ങളെയും ജൂതദേവാലയത്തെയും തകര്‍ക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രൂപാനി പറഞ്ഞു. “അവര്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാസ്‌പോര്‍ട്ടും വിസയുമെല്ലാം സംഘടിപ്പിച്ച് വിദേശത്തേക്ക കടക്കാനുള്ള ശ്രമത്തിലായിരുന്നു” രൂപാനി പറയുന്നു.


Dont Miss: ‘ഹിമാചല്‍ പിടിക്കാന്‍ ട്രംപിനെ ഇറക്കി ബി.ജെ.പി’; അമേരിക്കയില്‍ ട്രംപ് ജയിച്ചത് മോദിയെ പോലെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞത് കൊണ്ടാണെന്ന് ബി.ജെ.പി നേതാവ്


ഉബേദ് മിര്‍സ എന്ന 29 കാരനെയും കാസിം എന്ന 31 കാരനെയുമായിരുന്നു കഴിഞ്ഞദിവസം എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ കാസിം അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. 2014 വരെയായിരുന്നു പട്ടേല്‍ ഇവിടെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചത്.

എന്നാല്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്തെിരെ ശക്തമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് പട്ടേലും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഷയത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.