നൈജീരിയയിലേക്ക് രക്ഷപ്പെട്ട ഗുജറാത്ത് വ്യവസയായിയെ പിടികൂടാന്‍ ഇന്‌റര്‍പോളിന്‌റെ സഹായം തേടി.
Banking Fraud
നൈജീരിയയിലേക്ക് രക്ഷപ്പെട്ട ഗുജറാത്ത് വ്യവസയായിയെ പിടികൂടാന്‍ ഇന്‌റര്‍പോളിന്‌റെ സഹായം തേടി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2018, 5:43 pm

ന്യൂദല്‍ഹി: 5000 കോടി രൂപ വെട്ടിച് നൈജീരിയയിലേക്ക് കടന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേസരയെ പിടികൂടാന്‍ ഇന്ത്യന്‍ ഇന്‌റര്‍പോള്‍ നൈജീരിയന്‍ ഇന്‌റര്‍പോളിന്‌റെ സഹായം തേടി. പ്രതിയെ പിടികൂടി ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.ആവശ്യമായ എല്ലാ സഹായസഹകരണവും നൈജീരിയന്‍ ഇന്‌റര്‍പോള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ALSO READ:പരീക്കറെ ഗോവ മുഖ്യമന്ത്രിയായി നിലനിര്‍ത്താനുള്ള തീരുമാനം ക്രൂരം; ബി.ജെ.പിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്നും ശിവസേന

 

രണ്ടുദിവസം മുമ്പാണ് നിതിന്‍ സന്ദേസര കുടുംബത്തോടെ നൈജീരിയയിലേക്ക് കടന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു മാസത്തിലേറെയായി ഇയാള്‍ സി.ബി.ഐ.യുടെ അന്വേഷണത്തിലാണ്.

നിതിന്‍ സന്ദേസരയും സഹോദരന്‍ ചേതന്‍ സന്ദേസരയും സഹോദരഭാര്യയുമാണ് ഒളിവില്‍ കഴിയുന്നത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ഉടമ്പടിയില്ലാത്തത് വെല്ലുവിളിയാണ്. ആയതിനാലാണ് ഇന്‌റര്‍പോളിന്‌റെ സഹായം തേടിയത്.

ഗുജറാത് വഡോദരയിലെ സ്‌റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍മാരായ ചേതന്‍ സന്ദേസരക്കും കുടുംബത്തിനും രാജ്യത്തിനകത്തും പുറത്തുമായി 300ലേറെ സ്ഥാപനങ്ങളുണ്ടെന്നാണ് വിവരം.

WATCH THIS VIDEO