പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു
national news
പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2018, 11:59 pm

അഹമ്മദാബാദ്: പെണ്‍കുട്ടിയുടെ പീഡനാരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു. ഗുജറാത്ത് മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ബനുഷാലിയാണ് രാജി വെച്ചത്.

സുറത്ത് സ്വദേശിയായ 21കാരിയാണ് ജയന്തി ബാനുഷയ്‌ക്കെതിരെ പരാതി നല്‍കിയത്. കേളേജില്‍ അഡ്മിഷന്‍ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ വിവിധയിടങ്ങളില്‍ നിന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.


Also Read മീന്‍ കവറിനെ ചൊല്ലിയുള്ള തര്‍ക്കം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ യാത്രക്കാരനെ തല്ലി പരിക്കേല്‍പ്പിച്ചു

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ ജയന്തി ബനുഷാലി നിഷേധിച്ചിട്ടുണ്ട്. ബനുഷാലിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി പറഞ്ഞു.