മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നും ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന.
ജനിച്ചപ്പോള്‍ കണ്ണടച്ചവര്‍ മാത്രമേ മാംസം കഴിക്കൂ എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
‘നമ്മള്‍ മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നാണ് ഇന്ത്യന്‍ സംസ്‌കാരം നമ്മളെ പഠിപ്പിക്കുന്നത്. നമ്മള്‍ സസ്യഭുക്കുകളാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? പൂച്ചക്കുട്ടികള്‍ ജനിക്കുന്നത് കണ്ണടച്ചാണ്. പുലിക്കുട്ടികളും സിംഹക്കുട്ടികളും നായക്കുട്ടികളുമൊക്കെ അങ്ങനെത്തന്നെയെന്നാണ് മുനിവര്യന്മാര്‍ പറയുന്നത്. അവയെല്ലാം മാംസഭുക്കുകളാണ്. കണ്ണടച്ച് ജനിക്കുന്നതുകൊണ്ടാണ് അവയെല്ലാം മാംസഭുക്കുകളായത്’.
‘എന്നാല്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ കണ്ണുതുറന്നാണ് ജനിക്കുന്നത്. അതുകൊണ്ട്, നമ്മളാരും മാംസം ഭക്ഷിക്കാന്‍ പാടില്ല. അതാണ് പ്രകൃതി നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ അത് നേരത്തെ മനസിലാക്കിയിരുന്നു’, ത്രിവേദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ