Advertisement
national news
ഗുജറാത്തിലെ എം.എല്‍.എമാരുടെ ശമ്പളത്തില്‍ 45000 രൂപയുടെ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 19, 08:09 am
Wednesday, 19th September 2018, 1:39 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ എം.എല്‍.എമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന. ശമ്പളത്തില്‍ 45000 രൂപ വര്‍ധന വരുത്താനുള്ള ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി.

ഇതോടെ 70,727 രൂപയായിരുന്ന പ്രതിമാസ ശമ്പളം 1,16,316 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയാത്.


മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് അംഗീകാരം


എം.എല്‍.എമാരുടെ ദിവസ ബത്ത 200 രൂപയായിരുന്നത് 1000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. 182 എം.എല്‍.എമാരാണ് ഗുജറാത്ത് അസംബ്ലിയില്‍ ഉള്ളത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 99 സീറ്റിലും ഗുജറാത്തില്‍ വിജയിച്ചത് ബി.ജെ.പിയാണ്.