| Saturday, 13th October 2018, 1:31 pm

പട്ടേല്‍ പ്രതിമയുടെ പരിസരത്ത് ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നര്‍മ്മദയില്‍ 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പട്ടേല്‍ പ്രതിമയ്ക്ക് സമീപത്ത് സംസ്ഥാന ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ ക്ഷണം. ടൂറിസം പരിപാടികളുടെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ നീക്കം.

ദല്‍ഹിയിലെ സംസ്ഥാന ഭവനങ്ങളുടെ മാതൃകയില്‍ പ്രതിമ പരിസരത്ത് 4 കിലോമീറ്റര്‍ സ്ഥലമാണ് ഒഴിച്ചിട്ടിരിക്കുന്നത്. നിലവില്‍ ഉത്തര്‍പ്രദേശും നാഗാലാന്‍ഡും ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിക്കുമെന്ന് ഗുജറാത്തിനെ അറിയിച്ചിട്ടുണ്ട്.

2900 കോടിരൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന പ്രതിമ ഒക്ടോബര്‍ 31നാണ് ഉദ്ഘാടനം ചെയ്യുന്നത്. 3500 ഓളം തൊഴിലാളികളും 250 എന്‍ജിനീയര്‍മാരുമാണ് പ്രതിമയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more