national news
ഈ റമദാന്‍ മാസത്തില്‍ ഇതിനെക്കാള്‍ നല്ല കാര്യം മറ്റെന്താണ്; ഗുജറാത്തില്‍ മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കിപള്ളി ട്രസ്റ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 20, 08:21 am
Tuesday, 20th April 2021, 1:51 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കി മാറ്റി പള്ളി ട്രസ്റ്റി. സംസ്ഥാനത്ത് രോഗികള്‍ക്കുള്ള കൊവിഡ് സെന്ററുകളും മരുന്നുകളും മതിയാകാതെ വന്ന സാഹചര്യത്തിലാണ് പള്ളി ട്രസ്റ്റിയുടെ തീരുമാനം. വഡോദരയിലെ ജഹാംഗീര്‍പുരയിലെ മുസ്‌ലിം പള്ളിയാണ് 50 കിടക്കകളുള്ള കൊവിഡ് സെന്റര്‍ ആക്കിയത്.

”ഓക്‌സിജന്റെയും കിടക്കകളുടെയും കുറവ് കാരണമാണ് പള്ളിയെ കൊവിഡ് സെന്ററാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഈ റമദാന്‍ മാസത്തില്‍ ഇതിനെക്കാള്‍ നല്ല കാര്യം മറ്റെന്താണ്” പള്ളിയുടെ ട്രസ്റ്റികളില്‍ ഒരാള്‍ ദേശീയ മാധ്യമമായ എ.എന്‍.ഐയോട് പ്രതികരിച്ചു.

രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്.
തിങ്കളാഴ്ച 11,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights:  Gujarat: Amid a surge in COVID cases, Vadodara’s Jahangirpura Masjid converted into a 50-bed COVID facility