|

അഹമ്മദാബാദില്‍ നാല് നില കെട്ടിടം തകര്‍ന്നു; പത്ത് പേര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ പത്തോളം ആളുകള്‍ കുടുങ്ങികിടക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരെയാണ് ഇതുവരെ രക്ഷിക്കാനായിട്ടുള്ളത്.

ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ അഹമ്മദാബാദിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഉടനടി എത്തിച്ചേരും.

32 ഫ്‌ളാറ്റുകളാണ് തകര്‍ന്നുവീണ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപകടസ്ഥിതി മുന്‍നിര്‍ത്തി നോട്ടീസ് നല്‍കുകയും എല്ലാ ആളുകളെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അധികാരികള്‍ അറിയിച്ചു.


രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മുന്‍ ആസാം മുഖ്യമന്ത്രി


ഇപ്പോള്‍ കുടുങ്ങികിടക്കുന്ന പത്ത് പേര്‍ എങ്ങിനെയാണ് തിരിച്ചെത്തിയതെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുടുങ്ങികിടക്കുന്നവരെ എത്രയും വേഗം രക്ഷിക്കാനാകുമെന്നും ആഭ്യന്തര മന്ത്രി പ്രദീപ്‌സിന്‍ഹ് ജദേഗ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.