| Sunday, 22nd April 2018, 11:00 am

വീണ്ടും ഗിന്നസ് റെക്കോഡില്‍ തൊട്ട് പക്രു; ഒരുദിവസം ഏറ്റുവാങ്ങിയത് മൂന്ന് അവാര്‍ഡുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വീണ്ടും ഗിന്നസ് റെക്കോഡില്‍ തൊട്ട് സിനിമാതാരം അജയകുമാര്‍ എന്ന ഗിന്നസ് പക്രു. യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എ്ന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആറു മാസം മുന്‍പു ലഭിച്ച റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയില്‍ നിന്നു പക്രു ഏറ്റുവാങ്ങി.


Also Read:  ‘യാത്ര തുടര്‍ന്നേ മതിയാവൂ, ഇത് സണ്ണി ജോര്‍ജ്ജാണ്’; ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാലിന്റെ നീരാളി


യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ചീഫ് എഡിറ്ററും ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് യുആര്‍എഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് പ്രതിനിധി ടോളി ബെസ്റ്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് പക്രുവിന് കൈമാറി.

ശാരീരിക വൈകല്യങ്ങളില്‍ തളച്ചിടാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന “ഇളയരാജ”യിലൂടെ ഒരിക്കല്‍കൂടി നായകനാകുവാനുള്ള തയാറെടുപ്പിലാണ് ഗിന്നസ് പക്രു.


Also Read:  ‘ഒടുവില്‍ ധവാനും’; ഐ.പി.എല്ലിനു മീതെ പരിക്കെന്ന ‘ദുര്‍ഭൂതം’ പിടിമുറുക്കുന്നു; ധവാന്‍ ചെന്നൈയ്‌ക്കെതിരെ ഇന്നിറങ്ങിയേക്കില്ല


അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more