|

എന്തും നടത്തിക്കാണിക്കാന്‍ മിടുക്കനാണ് മമ്മൂക്ക: അദ്ദേഹം രാഷ്ട്രീയത്തില്‍ വരണം: ഗിന്നസ് പക്രു

ഡൂള്‍ന്യൂസ് ഡെസ്‌ക്

pakru-mammootty

മമ്മൂട്ടിയെ വാനോളം പുകഴ്ത്തി നടന്‍ ഗിന്നസ് പക്രു. എന്തുംനടത്തികാണിക്കാന്‍ മിടുക്കാനാണ് മമ്മൂക്കയെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാല്‍ ശക്തനായ ഒരു ഭരണാധികാരിയായിരിക്കുമെന്നും പക്രു പറയുന്നു.

മമ്മൂക്ക വളരെ സെന്‍സിറ്റീവ് ആണ്. പ്രകൃതി സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വീക്ഷണവും ചുറുചുറുക്കും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. മമ്മൂക്ക് രാഷ്ട്രീയത്തിലേക്ക് വരണം എന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും പക്രു പറയുന്നു.

താരങ്ങളെ നൂലില്‍ കെട്ടിയിറക്കുന്നവരെന്ന് അധിക്ഷേപിക്കുന്നതില്‍ കാര്യമില്ല. വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ താരങ്ങളെക്കൊണ്ട് സാധിക്കും. അപ്പോള്‍ നൂലിലല്ല, ചിലപ്പോള്‍ കയറില്‍ കെട്ടി സ്ഥാനാര്‍ഥികളെ ഇറക്കേണ്ടി വരുമെന്നും പക്രു പറയുന്നു.

രാഷ്ട്രീയം നോക്കിയല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോകുന്നതെന്നും വ്യക്തിപരമായ അടുപ്പം വച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും പക്രു പറയുന്നു.

ഇന്നസെന്റ് ചേട്ടനുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോയിരുന്നു ഇത്തവണ പത്താനാപുരത്ത് പ്രചാരണത്തിന് പോകാന്‍ സാധിക്കില്ല. കാരണം, അവിടെ മത്സരിക്കുന്ന എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും പ്ക്രു പറയുന്നു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു പക്രു.