തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസുതുറന്ന് നടന്‍ ഗിന്നസ് പക്രു. സ്ഥായിയായ രാഷ്ട്രീയം സൂക്ഷിക്കുന്ന ആളല്ല താനെന്നും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ സുഹൃത്തുക്കളായിരുന്നു തന്റെ രാഷ്ട്രീയമെന്നും സുഹൃത്തുക്കള്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും അങ്ങോട്ടുപോയി സഹകരിച്ച് കാര്യങ്ങള്‍ നിഷ്പക്ഷമായി ചെയ്യുന്ന ഒരാളായിരുന്നു താനെന്നും ഗിന്നസ് പക്രു നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കോളേജില്‍ ഞാന്‍ എല്ലാ പാര്‍ട്ടിയുടെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കൊവിഡിനുശേഷം കലാകാരന്മാര്‍ക്ക് രാഷ്ട്രീയത്തിലേക്ക് ഇടപെടാം എന്ന രീതിയില്‍ കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് കടന്നുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ഞാന്‍ എന്ന കലാകാരന്‍ ഉടന്‍ തന്നെ രാഷ്ട്രീയരംഗപ്രവേശം നടത്തും. എനിക്ക് ചില വ്യക്തികളോട്, ചില ആശയങ്ങളോ ടൊക്കെ വളരെ വലിയ താല്‍പ്പര്യം ഉണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി ഞാനൊന്ന് തട്ടിച്ചുനോക്കുമ്പോള്‍ ഇതിനകത്തുനിന്ന് ഒന്ന് ഞാന്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്, ഗിന്നസ് പക്രു പറഞ്ഞു.
മനസില്‍ കാത്തുസൂക്ഷിക്കുന്ന സ്വപ്‌നം എന്താണെന്ന ചോദ്യത്തിന് അത് നമ്മുടെ രാജ്യത്തെക്കുറിച്ചാണെന്നായിരുന്നു ഗിന്നസ് പക്രുവിന്റെ മറുപടി. എന്നെപ്പോലുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നമുക്ക് കിട്ടുന്ന ഒരു പരിഗണനയും സൗകര്യങ്ങളും വളരെയധികം ഉണ്ട്. നമ്മുടെ രാജ്യത്തിനെ താഴ്ത്തിപ്പറയുന്നതല്ലാ. നമ്മള്‍ കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് എന്റെ സ്വപ്നം, പക്രു പറഞ്ഞു.
താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണെന്നും ദൈവം ഇല്ലെങ്കില്‍ ഇത്രയും പരിമിതി ഉള്ള താന്‍ ഒരിടത്തും എത്തില്ലാ എന്ന വിശ്വാസം ഉണ്ടെന്നും പക്രു പറയുന്നു. കടുത്ത ദൈവവിശ്വാസിയാണ്. പിന്നെ അമ്മ, എന്റെ കുടുംബാംഗങ്ങള്‍, എന്റെ സുഹൃത്തുക്കള്‍ ഇതിനേക്കാളുമപ്പുറത്ത് പ്രേക്ഷകര്‍. പ്രേക്ഷകരുടെ ഒരു കൈ പിടിച്ചിട്ടുള്ള സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. അവരുടെ കയ്യടി തന്നെയാണ് ഏറ്റവും വലിയ അംഗീകാരം, പക്രു പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Guinness Pakru entry into Politics