| Thursday, 4th June 2020, 11:20 pm

ജൂണ്‍ എട്ടുമുതല്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാം; മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂണ്‍ എട്ടുമുതല്‍ രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കാമെന്ന് അറിയിച്ചിരുന്നു.

50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്, സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം, ആറടി അകലം പാലിക്കണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

കൊവിഡ് രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധമാക്കണം.

ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം. ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുതെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം. പേപ്പര്‍ നാപ്കിന്‍ ആകണം ഉപയോഗിക്കേണ്ടത്. എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.

ആളുകള്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ടേബിള്‍ അണുവിമുക്തമാക്കണം. കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ അവ നിര്‍ബന്ധമായും അടയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more