| Saturday, 2nd May 2020, 8:39 am

അതിഥി തൊഴിലാളികളുമായി കേരളത്തില്‍നിന്ന് ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അതിഥി തൊഴിലാളികളെ നാടുകളിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്ത് നിന്ന് ഇന്ന് രണ്ടു ട്രെയിനുകള്‍ കൂടി പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പാട്‌നയിലേക്കുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്.

ഓരോ ട്രെയിനിലും 1200 പേര്‍ വരെയാണ് ഉണ്ടാവുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും.

കേരളത്തില്‍ നിന്നും അതിഥിതൊഴിലാളികളെയും കൊണ്ട് ആദ്യത്തെ ട്രെയിന്‍ വെള്ളിയാഴ്ച വൈകുന്നേരം ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. ആലുവയില്‍ നിന്നായിരുന്നു ആദ്യത്തെ ട്രെയിന്‍.

ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 1200 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഓരോ ബോഗിയിലും 50 പേര്‍ വീതമാണ് ഉണ്ടാവുക. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാവും തൊഴിലാളികളെ പറഞ്ഞയക്കുക.

അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ദക്ഷിണ റെയില്‍ വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചിരുന്നു.

അതേസമയം തൊഴിലാളികള്‍ക്ക് ട്രെയിനില്‍ നിന്നും ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാകില്ല. സി.ആര്‍.പി.എഫും പൊലീസും ട്രെയിനില്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനിലുണ്ടാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more