Kerala News
തിരുവനന്തപുരം കുഞ്ചാലുമൂടില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 01, 07:17 am
Wednesday, 1st January 2025, 12:47 pm

തിരുവനന്തപുരം: തിരുവനന്തപുരം കരമനയ്ക്ക് സമീപം കുഞ്ചാലുമൂടില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി സമിര്‍ നായക്കാണ്  മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക വിവരമെന്നാണ് പൊലീസ് പറയുന്നത്. മുറിയിലെ ബാത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ചാലുമൂട് രാമചന്ദ്രനിലെ തൊഴിലാളിയാണ് സമീര്‍. തൊഴിലാളികള്‍ക്ക് വേണ്ടി താമസിക്കാന്‍ എടുത്തുകൊടുത്ത രണ്ട് നില വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചുകൊണ്ടിരുന്നത്.

ഇന്ന് രാവിലെ കൂടെ താമസിക്കുന്ന ആളുകള്‍ മുറിയിലെ ബാത്‌റൂം തുറക്കാത്തതിനെ തുടര്‍ന്ന് വെന്റിലേഷനിലൂടെ നോക്കിയപ്പോഴാണ് സമീറിനെ മരിച്ച നിലയില്‍ കാണുന്നത്.

മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടികിടന്നിരുന്നത് കണ്ട ദൃക്‌സാക്ഷികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണ നടപടികള്‍ ആരംഭിച്ചതായും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Guest worker found dead in Kunchalumood, Thiruvananthapuram