| Monday, 9th July 2012, 4:39 pm

ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ബോട്ടണി, ഇംഗ്ലീഷ്, അറബിക്, ഉറുദു, ഇസ്ലാമിക് ഹിസ്റ്ററി, ജേര്‍ണലിസം, സംസ്‌കൃതം, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ മുഖേന പേര്‍ രജിസ്റ്റര്‍ ചെയ്ത ബരുദാനന്തര ബിരുദ പരീക്ഷയില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും, നെറ്റ് യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ സയന്‍സ് വിഷയങ്ങള്‍ക്കുളള ഇന്റര്‍വ്യൂവിന് ജൂലൈ 16 ന്  9.30 നും, ആര്‍ട്ട്‌സ് വിഷയങ്ങള്‍ക്കുളള ഇന്റര്‍വ്യൂവിന് ജൂലൈ 19 ന് 9.30 നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

Latest Stories

We use cookies to give you the best possible experience. Learn more