പേരക്കയുടെ ഗുണങ്ങള്‍ നോക്കൂ
Daily News
പേരക്കയുടെ ഗുണങ്ങള്‍ നോക്കൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2016, 11:04 pm

g innrനമ്മുടെ നാട്ടില്‍ സുലഭമായി വളരുന്ന ഒന്നാണ് പേരക്ക. കുട്ടികള്‍ക്ക് ഒരേസമയം പേരക്ക വടി കൊണ്ടുള്ള അടിയുടെയും പേരക്ക കഴിക്കുമ്പോഴത്തെ രുചിയുടേയും ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണിത്. സിഡിയം ഗുജാവയെന്നാണ് പേരക്കയുടെ ശാസ്ത്രീയ നാമം. ആരോഗ്യ മേഖലയില്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പേരക്കയുടെ ഗുണശങ്ങളെ കുറിച്ച് അറിയുള്ളവര്‍ ചുരുക്കമാണ്. പേരക്ക കഴിച്ചാലുള്ള മേന്മകള്‍ എന്തെല്ലാമാണെന്ന് നോക്കൂ.

ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുള്ള ഫലമാണ് പേരക്ക. നാരങ്ങയുടെ നാലു മടങ്ങ് വൈറ്റമിന്‍ സി പേരക്കയില്‍ അടങ്ങിയിരിക്കുന്നു.
ശരീരത്തിലെ ചുളിവുകള്‍, വരള്‍ച്ച എന്നിവ കുറക്കാന്‍ സഹായകരമാണ്. പേരക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നമ്മുടെ ചര്‍മ്മത്തെ ഉറപ്പുള്ളതാക്കുന്ന കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇടുവഴി ചര്‍മ്മകാന്തി കൈവരുന്നു.

പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പേരക്കയില കൊണ്ടുണ്ടാക്കുന്ന ചായ ശരീരത്തിലെ മാര്‍ട്ടോസ്, സുക്രോസ് എന്നിവയുടെ അബ്‌സോര്‍പ്ഷനെ തടയുന്നു. രണ്ട് തരം പ്രമേഹങ്ങളെ തടയാന്‍ പേരക്ക കഴിക്കുന്നതു കൊണ്ട് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ എ പേരക്കയില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ പേരക്കയ്ക്കാകും.

ബ്രെസ്റ്റ്, ഓറല്‍, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലൈകോപിന്‍ പേരക്കയിലയില്‍ ധാരാളമായുണ്ട്.