ന്യൂസിലാന്‍ഡില്‍ പഠിക്കൂ, നിങ്ങളുടെ യാത്രയില്‍ കൂടെയുണ്ട് ഗ്ലോബല്‍ ക്യാമ്പസ്
DOOL PLUS
ന്യൂസിലാന്‍ഡില്‍ പഠിക്കൂ, നിങ്ങളുടെ യാത്രയില്‍ കൂടെയുണ്ട് ഗ്ലോബല്‍ ക്യാമ്പസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 5:23 pm

പഠനത്തിനായി ന്യൂസിലന്‍ഡ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടി വരികയാണ്. ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസം, ഭംഗിയുള്ള ചുറ്റുപാടുകള്‍, പാര്‍ട്ട് ടൈം ജോലി അവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യമാണ് പഠനത്തിനായി നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ന്യൂസിലാന്‍ഡ് ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നതില്‍ സംശയമില്ല.

ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും മികവുറ്റ അധ്യാപകരും റിസര്‍ച്ച് ചെയ്യാനുള്ള സൗകര്യങ്ങളും ന്യൂസിലന്‍ഡിന്റെ പ്രത്യേകതകളാണ്. കൂടാതെ മലകളും ബീച്ചുകളും പച്ച പുതപ്പ് പുതച്ച് കിടക്കുന്ന പ്രകൃതിയും ഒരു മികച്ച പഠന അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നു.

സാങ്കേതിക പഠന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള 700-ലധികം പഠന കേന്ദ്രങ്ങളുടെ ശൃംഖലയും 2 ദശലക്ഷത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളുമുള്ള G-TEC ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഒരു ഡിവിഷനാണ് G-TEC ഗ്ലോബല്‍ കാമ്പസ്.

വിദഗ്ധ മാര്‍ഗനിര്‍ദേശം, അനുഭവ പാരമ്പര്യം എന്നിവയിലൂടെ ന്യൂസിലാന്‍ഡില്‍ പഠിക്കണമെന്ന നിങ്ങളുടെ സ്വപ്നം വിജയകരമായ യാഥാര്‍ഥ്യമാക്കി മാറ്റാന്‍ ഗ്ലോബല്‍ കാമ്പസിന് കഴിയും.

35-ലധികം രാജ്യങ്ങളില്‍ ലോകമെമ്പാടുമുള്ള 800-ലധികം യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട് 80,000-ത്തോളം കോഴ്‌സുകളിലേക്കുള്ള വാതില്‍ ഗ്ലോബല്‍ ക്യാമ്പസ് നിങ്ങള്‍ക്കായി തുറന്നിടുന്നു.

വിദേശ പഠനം തിരഞ്ഞെടുക്കുമ്പോള്‍ സാമ്പത്തികം പലര്‍ക്കും ഒരു പ്രധാന പ്രശ്‌നമാകാറുണ്ട്. ന്യൂസിലാന്‍ഡില്‍ പഠിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളെ കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ ഗ്ലോബല്‍ ക്യാമ്പസ് നിങ്ങള്‍ക്ക് നല്‍കും. സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും പാര്‍ട്ട് ടൈം തൊഴില്‍ അവസരങ്ങളും ന്യൂസിലാന്‍ഡ് പഠനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ആപ്ലിക്കേഷന്റെ തുടക്കം മുതല്‍ അവസാനം വരെ ഗ്ലോബല്‍ ക്യാമ്പസ് നിങ്ങളുടെ കൂടെയുണ്ട്. IELTS ഓണ്‍ലൈന്‍ ട്രെയിനിങ്, ഡോക്യൂമെന്റെഷന്‍, ഇന്റര്‍വ്യൂ അസ്സിസ്റ്റന്‍സ്, SOP ക്രിയേഷന്‍ യാത്ര താമസ സൗകര്യങ്ങള്‍ക്കുള്ള സഹായം തുടങ്ങി എല്ലാ കാര്യങ്ങളിലും ഗ്ലോബല്‍ ക്യാമ്പസ് ഒരു സഹായിയായി നിങ്ങള്‍ക്കൊപ്പമുണ്ടാകും.

ഗ്ലോബല്‍ ക്യാമ്പസ് നിങ്ങള്ക്ക് നല്‍കുന്ന സൗജന്യ കൗണ്‍സിലിങ് ഉപയോഗപ്പെടുത്തി നിങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ ഉടന്‍ +917902233944 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഗ്ലോബല്‍ ക്യാമ്പസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ…