തിരുവനന്തപുരം: ധനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാദങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. അടുത്തിടെ നടപ്പാക്കിയ ചരക്കു സേവന നികുതിയല്ല സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് അവര്‍ പ്രതികരിച്ചു.
ചരക്കു സേവന നികുതി നടപ്പാക്കിയതിലെ തകരാറുകളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിച്ചത്. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ചരക്കു സേവന നികുതിയുടെ ഗുണഫലങ്ങള്‍ വൈകാതെ തന്നെ ലഭിക്കുമെന്നും ഗീതാ ഗോപിനാഥ് പറയുന്നു.
നോട്ട് നിരോധനം ഇല്ലായിരുന്നുവെങ്കില്‍ ചരക്കു സേവന നികുതി കുറേക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നു. സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിലുള്ള തന്റെ ഉപദേശങ്ങള്‍ കൊണ്ട് എല്ലാം ശരിയാകുമെന്ന് കരുതുന്നില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.