| Saturday, 1st July 2017, 7:26 am

ജി.എസ്.ടി നിലവില്‍ വന്നു; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി; ജാഗ്രതവേണമെന്ന് രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത്ചരക്ക് സേവന നികുതി നിലവില്‍ വന്നു. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് ജി.എസ്.ടി ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാത്രി 11 മുതല്‍ 12 വരെ പാര്‍ലമെന്റ് യോഗം ചേര്‍ന്നാണ് ജി.എസ്.ടി പ്രഖ്യാപനം നടത്തിയത്.


Also read ‘കേരളത്തിലെ കൊലയാളി പാര്‍ട്ടി സി.പി.ഐ.എമ്മോ ബി.ജെ.പിയോ’; സംഘപരിവാര്‍ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി


14 വര്‍ഷത്തെ യാത്രയുടെ ശുഭാന്ത്യമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. “ജി.എസ്.ടി ഇനിയങ്ങോട്ട് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് വിജയം. നിരന്തരമായ അവലോകനങ്ങള്‍ വേണ്ടിവരും. കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാറിന് മാത്രമല്ല മുന്‍ സര്‍ക്കാരുകള്‍ക്കും ജി.എസ്.ടി നടപ്പാക്കിയതില്‍ പങ്കുണ്ടെന്ന് മോദി പറഞ്ഞു. രാജ്യനിര്‍മാണത്തിലേയ്ക്കുള്ള വലിയ ചുവടുവെയ്പ്പാണിത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി നമ്മള്‍ ഈ അര്‍ധരാത്രി തീരുമാനിക്കുകയാണെന്നും അദ്ദേഹം ഉദ്ഘാടനവേളയില്‍ പറഞ്ഞു.

“സ്വാതന്ത്ര്യത്തിന് മുന്‍പ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്ത്യയെ ഒരുമിപ്പിച്ചതുപോലെ ജി.എസ്.ടി.യും ഇന്ത്യയെ ഒന്നാക്കുന്നു. ഗംഗാനഗറില്‍നിന്ന് ഇറ്റാനഗര്‍ വരെയും ലേ മുതല്‍ ലക്ഷദ്വീപ് വരെയും ഒരു രാജ്യം ഒരു നികുതി എന്നാകുകയാണെന്നും അദ്ദേഹം പറഞ്ഞു.


Dont miss എയര്‍ ഇന്ത്യയെ വില്‍ക്കുമ്പോലെ നാളെ സര്‍ക്കാര്‍ കശ്മീരിനെയും വില്‍ക്കുമോ; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന


ജി.എസ്.ടി രാജ്യത്തിന്റെ വിപണിയിലെ അസമത്വങ്ങള്‍ ഇല്ലാതാക്കും. നിര്‍ധനരിലേക്ക് പ്രയോജനങ്ങള്‍ ഫലപ്രദമായി എത്തിക്കും. അഭ്യൂങ്ങള്‍ ഒഴിവാക്കാനും ജി.എസ്.ടിയെ ഇരുകൈയ്യും നീട്ടി വരവേല്‍ക്കാനും മോദി ആഹ്വാനം ചെയ്തു.

അര്‍ധരാത്രി 12 മണിക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ബട്ടണ്‍ അമര്‍ത്തിയാണ് ജി.എസ്.ടി.ക്ക് തുടക്കം കുറിച്ചത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more