| Thursday, 17th September 2020, 10:52 pm

അടക്കാകച്ചവടത്തിന്റെ മറവില്‍ 42 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്: വയനാട് സ്വദേശി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ മലയാളി പിടിയില്‍. അടക്കാക്കച്ചവടത്തിന്റെ മറവിലായിരുന്നു 42 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയത്.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ പനമരം അലി അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അടക്കാ കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാളും സംഘവും ജി.എസ്.ടി വെട്ടിപ്പ് നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവരുമെന്നാണ് സൂചനകള്‍.

അലി അക്ബറിന്റെ സഹായികളെയും തട്ടിപ്പുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കേരളത്തില്‍ ആദ്യ ജി.എസ്.ടി തട്ടിപ്പ് നടക്കുന്നത് 2018ലായിരുന്നു. 130 കോടിയുടെ തട്ടിപ്പായിരുന്നു അന്ന് പെരുമ്പാവൂരില്‍ നടന്നത്.

പ്ലൈവുഡ് കമ്പനികളുടെ വ്യാജ ബില്ലുകള്‍ ഉണ്ടാക്കിയായിരുന്നു ഈ തട്ടിപ്പ്. ഉടമകള്‍ അല്ലാത്തവരുടെ പേരില്‍ ബില്‍ പ്രിന്റ് ചെയ്ത് വാഹനങ്ങളില്‍ കൊടുത്തുവിടുകയായിരുന്നു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ബില്ലിംഗ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

സാധാരണക്കാരില്‍ നിന്ന് പാന്‍ നമ്പറുകളും ആധാര്‍ നമ്പറുകളും അവര്‍ അറിയാതെ കൈവശപ്പെടുത്തി വ്യാജബില്ലുകള്‍ തയ്യാറാക്കിയായിരുന്നു ഈ റാക്കറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: GST fraud of 42 crores, Wayanad resident arrested

We use cookies to give you the best possible experience. Learn more