അഹമ്മദാബാദ്: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനത്തേയും ജി.എസ്.ടിയേയും ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നതിനെയായിരുന്നു മന്‍മോഹന്‍ ചോദ്യം ചെയ്തത്.
“ബുള്ളറ്റ് ട്രെയിനിനെ ചോദ്യം ചെയ്യുന്നത് വികസന വിരോധമാകുമോ? ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും എതിര്‍ത്താല്‍ നികുതി വെട്ടിപ്പുകാരന്‍ ആകുമോ?.” മന്‍മോഹന്‍ സിംഗ് ചോദിക്കുന്നു.
എല്ലാവരേയും കള്ളന്മാരും ദേശ വിരുദ്ധരുമായി സംശയിക്കുന്നത് രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ വ്യാപാരികളുടേയും ബിസിനസുകാരുടേയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. വേഗത്തില്‍ നടപ്പാക്കിയ മോശമായ ഡിസൈന്‍ ആണ് ജി.എസ്.ടിയെന്ന് മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ചു.
നോട്ട് നിരോധനം സംഘടിതമായ കൊള്ളയും നിയമാനുസൃതമായ മണ്ടത്തരമാണെന്നും ആവര്‍ത്തിക്കാനും മന്‍മോഹന്‍ സിംഗ് മറന്നില്ല. നവംബര്‍ എട്ടിന് 1000ന്റേയും 500ന്റേയും നോട്ട് നിരോധിച്ച ദിനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും കരിദിനമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ലോകത്തെവിടേയും ജനാധിപത്യത്തില്‍ ഇതുപോലൊരു നിയന്ത്രണം നടപ്പിലാക്കിയിട്ടില്ലെന്നും നാളെ നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരെ ഞെരുക്കിക്കളഞ്ഞ ദുരന്ത പദ്ധതിയുടെ ഒന്നാം വാര്‍ഷികമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും ചൈനയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈശ്വരാ ഭഗവാനേ അച്ഛന് നല്ലത് മാത്രം വരുത്തണേ!