|

ജി.എസ്.ടി നഷ്ടപരിഹാരം, വയനാട് പുനരധിവാസം; കേന്ദ്ര ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ദല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രാവിലെ ഒമ്പത് മണിയോടുകൂടിയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. മുക്കാല്‍ മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ജി.എസ്.ടി നഷ്ടപരിഹാരം, എയിംസ് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതതായാണ് റിപ്പോര്‍ട്ട്.

അതേസമയം ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം സംബന്ധിച്ച് ചര്‍ച്ചയായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

Content Highlight: GST compensation, Wayanad rehabilitation; CM holds discussions with Union Finance Minister