ന്യൂദല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ ആവശ്യമായി വന്നാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ട്വിറ്ററിലൂടെയാണ് മന്ത്രി നിലപാട് അറിയിച്ചത്.
ജി.എസ്.ടി നിയമപ്രകാരം കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടന അനുസരിച്ച് നല്‍കേണ്ടതായ നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്ന ഘട്ടത്തിലാണ് തോമസ് ഐസക്ക് രംഗത്തു വന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍ട്ടിക്കിള്‍ 131ന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളിലെ ജി.എസ്.ടി നഷ്ടപരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.
ജി.എസ്.ടി ആക്ട് അനുസരിച്ച് ഓരോ രണ്ട് മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നാണ് തോമസ് ഐസക്ക് കേന്ദ്രസര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും നിര്‍മല സീതാരാമനെക്കണ്ട് ഇതേ ആവശ്യം ഉന്നയിച്ചു.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍, മധ്യപ്രദേശ് വാണിജ്യ നികുതി മന്ത്രി ബ്രിജേന്ദ്ര സിംഗ് റാത്തോര്‍, പുതുച്ചേരി റവന്യൂ മന്ത്രി ഫാറൂഖ് ഷാജഹാന്‍, രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ്, കേരള ധനമന്ത്രി തോമസ് ഐസക്കിന് വേണ്ടി കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് എന്നിവരാണ് നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ യൂണിയന്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.