ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈ: കഴിഞ്ഞ ഇരുപത് വര്‍ഷത്തെ തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും വര്‍ധിച്ച സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് സെന്‍ട്രം ബ്രോക്കറേജ് റിപ്പോര്‍ട്ട്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ഒരേ പോലെ അതിന്റെ പ്രത്യാഘാതമുണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ന്റെ രണ്ടാം പാദത്തോടുകൂടി മാത്രമേ ഇതിന്റെ തിരിച്ചടികള്‍ അനുഭവപ്പെട്ടു തുടങ്ങൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു മാന്ദ്യങ്ങളും നടന്നത് ഒന്നുകില്‍ ഉയര്‍ന്ന ബാഹ്യ ഇടപെടലുകള്‍ കൊണ്ടും പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടും ആണ്. എന്നാല്‍ ഇപ്പോഴത്തെത് സ്വയം വരുത്തിവെച്ചതാണെന്ന് സെന്‍ട്രം റിപ്പോര്‍ട്ട് ചെയ്തു.
നോട്ടു നിരോധനം, എന്‍.ബി.എഫ്.സി പ്രതിസന്ധി, ജി.എസ്.ടി നടപ്പാക്കിയത് തുടങ്ങി മൂന്നു പ്രഹരങ്ങളാണ് സാമ്പത്തികമായി രാജ്യത്തെ പിന്നോട്ടു നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.ടി, സ്റ്റീല്‍, ടെലികോം തുടങ്ങിയ മേഖലകളിലും നമ്മള് പുറകോട്ടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.