ഇന്റര്‍നെറ്റിന്റെ വേഗത കൂടും; ജി-സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു
national news
ഇന്റര്‍നെറ്റിന്റെ വേഗത കൂടും; ജി-സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 8:43 am

ന്യൂദല്‍ഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജി-സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.

ALSO READ: സാറിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീപ്പിന് നേരെ കല്ലെറിഞ്ഞു, മറഞ്ഞിരുന്ന് വെടിവെച്ചു, ആസൂത്രിത കൊല ഉറപ്പിച്ച് പൊലീസ് ഡ്രൈവറുടെ മൊഴി

ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണ നിയലത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു വിക്ഷേപണം.ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുകയാണ് ജി-സാറ്റ് 11 ലക്ഷ്യം. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രംഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തരാകലാണ് ജി-സാറ്റ് 11 ന്റെ ലക്ഷ്യം.

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ജി-സാറ്റ് 19, 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു.