കൊച്ചി: ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ “സ്വര്‍ണ്ണമത്സ്യങ്ങളില്‍” അങ്കമാലി ഡയറീസ് ഫേയിം അന്നാരാജന്‍ നായികയാവുന്നു. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഇന്ന് പൂര്‍ത്തിയാകും.
പാലക്കാടും എറണാകുളവും പ്രധാന ലെക്കേഷനാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കുട്ടികളിലൂടെ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജി.എസ് പ്രദീപ് തന്നെയാണ്. സംഗീതം ബിജിപാല്‍. ഉത്തുംഗ് ഹിതേന്ദ്ര താക്കൂറാണ് ചിത്രം നിര്‍മ്മാണം.
DoolNews Video