ചൈനയേക്കാള്‍ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാരേറുന്നു
Big Buy
ചൈനയേക്കാള്‍ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാരേറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2013, 2:32 pm

ന്യൂദല്‍ഹി:  സ്വര്‍ണ്ണ വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെടുത്ത് പരിശോധിക്കുമ്പോള്‍ ചൈനയെ മറികടന്ന് ഇന്ത്യക്കാര്‍ക്കാണ് സ്വര്‍ണ്ണത്തിന് ഏറെ പ്രിയം.
27ശതമാനം വര്‍ദ്ധനവാണ് ഇന്ത്യന്‍ വിപണിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് വര്‍ദ്ധനവുണ്ടായത്.[]

എന്നാല്‍ ലോക വിപണിയില്‍ സ്വര്‍ണ്ണത്തിന്  13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.[]
സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇതുവരെ ചൈനയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ അടുത്തിടെ വന്ന മാര്‍ക്കറ്റ് കണക്കുളെടുത്ത് പരിശോധിക്കുമ്പോള്‍ ചൈനയെ മറികടന്ന് ഇന്ത്യ മുന്‍പന്തിയില്‍ എത്തുമെന്നാണ് സൂചിപ്പിക്കുന്നത്.

2012 ല്‍ ഇന്ത്യയില്‍ സ്വര്‍ണ്ണ ഉപഭോഗം 159.5 ടണായിരുന്നു, എന്നാല്‍ ഈ കണക്കുകള്‍ ഭേദിച്ചു കൊണ്ടാണ് 2013 ലെ സ്വര്‍ണ്ണ വിപണി മുന്നേറി കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമ പ്രദേശത്ത് താമസിക്കുന്നവരാണ് സ്വര്‍ണ്ണം വ്യാപകമായി ഉപയോഗിക്കേണ്ടി വരുന്നത്.

പ്രത്യകിച്ച് വിവാഹ സമയങ്ങളിലാണ് ഈ മേഖലകളില്‍ സ്വര്‍ണ്ണം അത്യാവശ്യമായി വരുന്നത്. അതിനാല്‍ തന്നെ ദിനംപ്രതി നിരവധി പേര്‍ സ്വര്‍ണ്ണത്തിനായി വിപണിയെ ആശ്രയിക്കേണ്ടി വരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വര്‍ണ്ണ വിപണിയില്‍ അടുത്തിടെ വന്ന ചാഞ്ചാട്ടവും, വിലയില്‍ വന്ന കുറവും സ്വര്‍ണ്ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.