നമ്മുടെ യുവാക്കളുടെ യാത്ര എങ്ങോട്ട് ?
Daily News
നമ്മുടെ യുവാക്കളുടെ യാത്ര എങ്ങോട്ട് ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2012, 1:19 pm

യുവത്വം മാറി യുവാക്കളും മാറി, അവരുടെ ശീലങ്ങളുടെ ചിട്ടകളും മാറി. മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കള്‍.[]

മുടങ്ങാതെ ലഭിക്കുന്ന പാര്‍ട്ടികളും ആഘോഷങ്ങളുമാണ് ഒരു പരിധി വരെ ഇത്തരക്കാരെ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാക്കുന്നതെന്നാണ് പറയുന്നത്. അതാണ് യാഥാര്‍ത്ഥ്യം, ചങ്ങലകളും കൂച്ചുവിലക്കുകളും പൊട്ടിച്ച് സ്വതന്ത്രരായി പാറി നടക്കുന്ന യുവാക്കള്‍ക്ക് ഇന്ന് കൈയ്യെത്താ ദൂരത്ത് ഒന്നുമില്ല.

വൈകിയ വേളയില്‍ തുടങ്ങുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കന്ന ചെറുപ്പക്കാരില്‍ 99 ശതമാനം പേരും മദ്യത്തിന് അടിമകളായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയെന്നാല്‍ മദ്യ സേവയെന്ന രീതിയിലേക്ക് ഇന്ന് അര്‍ത്ഥം മാറിയിരിക്കുന്നു, രക്ഷകര്‍ത്താക്കള്‍ക്ക് ഭയമോ ബഹുമാനമോ നല്‍കാത്ത ഇന്നത്തെ യുവാക്കളുടെ പോക്ക് എങ്ങോട്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാനും സിഗരറ്റ് കുറ്റികള്‍ വലിച്ച് തീര്‍ക്കാനും ഒപ്പം കൂടിയില്ലെങ്കില്‍ സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാണ് പലരേയും ഇതിലേക്ക് നയിക്കുന്നത്, എന്നാല്‍ തങ്ങള്‍ എത്ര വലിയ കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാനുള്ള വിവേകം ഇവര്‍ കാണിക്കുന്നില്ല.

വെറു കൗതുകത്തിനും തമാശയ്ക്കും വേണ്ടി തുടങ്ങുന്ന ഇത്തരം ശീലങ്ങള്‍ മാറ്റാന്‍ കഴിയാതെ അതില്‍ അടിമകളായി ജീവിതം ഹോമിക്കുകയാണ് ഇന്നത്തെ യുവത്വം.