കെ.എസ്. ആര്‍.ടി.സി പ്രതിസന്ധി; ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍
Kerala
കെ.എസ്. ആര്‍.ടി.സി പ്രതിസന്ധി; ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 9:22 am

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരിലെ ഒരു വിഭാഗം പണിമുടക്കില്‍. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഭരണാനുകൂല സംഘടനയും ബി.എം.എസ് അനുകൂല സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല , ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല, ആയിരം ബസ്സുകള്‍ പുതുതായി നിരത്തിലിറക്കുമെന്ന് പറഞ്ഞിട്ട് 101 ബസുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത് എന്നിവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒപ്പം വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം രണ്ടു തവണയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ഈ മാസത്തെ ശമ്പള വിതരണത്തില്‍ വ്യക്തതയില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ഘട്ടത്തിലായിനാല്‍ തൊഴിലാളികളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍വ്വീസുകള്‍ മുടങ്ങുന്ന സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല.