കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയതിനു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ വാസു അടക്കമുള്ള അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ഹര്‍ത്താലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാട്ടി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തന്‍പാറ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാവിലെ ആറ് മണിയോടെ വനിതാ പൊലീസ് എത്തിയാണ് ഗോമതിയെ കരുതല്‍ തടങ്കലിലെടുത്തത്.
സംസ്ഥാനത്തൊട്ടാകെ നൂറോളം പേരെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 130-ഓളം പേരെ കരുതല്‍ തടങ്കലിലും വെച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ പൊലീസ് ഇടപെട്ടു തടഞ്ഞിരുന്നു. 25 സമരാനുകൂലികളെയാണ് ഇവിടെ പൊലീസ് തടഞ്ഞത്. വാളയാറില്‍ ബസിനു നേരെ ആക്രമണമുണ്ടായി.