| Thursday, 2nd April 2020, 9:58 am

അമേരിക്കയിലും, യു.കെയിലും സ്‌പെയിനിലും സ്ഥിതി രൂക്ഷം, 24 മണിക്കൂറിനുള്ളില്‍ നടന്നത് രാജ്യങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവുമധികം മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 213000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ആറ് ാഴ്ച പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

യു.കെയില്‍ 563 പേര്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ദുഖകരമായ ദിനം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസത്തെ വിശേഷിപ്പിച്ചത്. സ്‌പെയിനില്‍ 864 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 47000 കടന്നു. 933000 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 193000 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് നിലവില്‍ അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് നഗരത്തിലാണ് അമേരിക്കയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്നത്. ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി എന്നി യു.എസ് സ്റ്റേറ്റുകളില്‍ കൂടി കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അമേരിക്കയില്‍ പൂര്‍ണമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കിലും ജനസംഖ്യയുടെ 75 ശതമാനവും നിലവില്‍ ലോക്ഡൗണിലാണ്.

We use cookies to give you the best possible experience. Learn more