സ്റ്റോക്ക്‌ഹോം: കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.
ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നും ഗ്രെറ്റ പറഞ്ഞു.
‘യോഗത്തില്‍ പങ്കെടുക്കാന്‍ ഏറെ താല്‍പ്പര്യമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരേപോലെ പങ്കെടുക്കാനാവാത്ത സാഹചര്യമാണ്. ഈ അവസ്ഥയില്‍ ഉച്ചകോടി നീട്ടിവെയ്ക്കണം’, ഗ്രെറ്റ പറഞ്ഞു.
നേരത്തെ വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
‘ലോകവ്യാപകമായി വാക്‌സിനേഷന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സമത്വത്തോടെയല്ല വാക്‌സിനേഷന്‍ നടക്കുന്നതും,’ ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം മേധാവി മൈക്കിള്‍ റയാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക