| Wednesday, 27th November 2024, 8:43 am

അവന്റെ ബൗളിങ് ആക്ഷനെക്കുറിച്ച് ഇനി സംസാരിക്കരുത്: താക്കീതുമായി ഗ്രെഗ് ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്.

ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടി ബുംറ തിളങ്ങിയിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും പല മീഡിയകളിലും ബുംറയുടെ ബൗളിങ് ആക്ഷനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. മുമ്പും ഇത്തരത്തിലുള്ള ആരോപണം സ്റ്റാര്‍ ബൗളര്‍ നേരിട്ടിരുന്നു. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഗ്രെഗ് ചാപ്പല്‍.

ചാപ്പല്‍ ബുംറയെക്കുറിച്ച് പറഞ്ഞത്

‘ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷനെ ചോദ്യം ചെയ്യുന്ന ഈ വിഡ്ഢിത്തം അവസാനിപ്പിക്കുക. അവന്‍ പെര്‍ഫെക്ടാണ്. ഒരു ചാമ്പ്യന്‍ ബൗളറെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും ഇങ്ങനെ സ്ംസാരിക്കുന്നത് അപമാനകരമാണ്.

ഓസ്ട്രേലിയയുടെ ബൗളമാര്‍ ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ 150 റണ്‍സിന് പുറത്താക്കി. നല്ല തുടക്കമായിരുന്നു. ഓസ്ട്രേലിയയുടെ ബാറ്റിങ് പ്രകടനമാണ് കൂടുതല്‍ ആശങ്കാജനകമായത്. ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൗളിങ് ആക്രമണം കൂടുതല്‍ മൂര്‍ച്ചയുള്ളതും കൂടുതല്‍ കൃത്യതയുള്ളതുമായിരുന്നു. ബുംറ അപകടകാരിയാണെന്ന് തെളിയിച്ചതോടെ ഓസ്ട്രേലിയ 104 റണ്‍സിന് പുറത്തായി,’ ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടി ബുംറ തിളങ്ങിയിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ യുവ താരം യശസ്വി ജെയ്സ്വാള്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ഇന്ത്യയുടെ ഇന്നിങ്സില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തിന് ശേഷം ബുംറ ജെയ്വാളിനെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് കിട്ടിയ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ജെയ്സ്വാളും അര്‍ഹനാണെന്നാണ് ബുംറ പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ചവെച്ചതെന്നും ബുംറ പറഞ്ഞു.

Content Highlight: Greg Chappell Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more