ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ കെല്‍പ്പുള്ള താരമാണ് വിരാട് കോഹ്‌ലി.
വിരാടിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ് എന്നിരിക്കെ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചായ ഗ്രെഗ് ചാപ്പല്‍. വിരാടിനോട് കാര്യങ്ങളെ സിമ്പിളാക്കാനും അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രികരിക്കാനും പറയുകയാണ് ചാപ്പല്‍. 15 വര്‍ഷത്തോളമായി ക്രിക്കറ്റ് കളിക്കുന്ന വിരാടിന്റെ ഗെയിം എതിരാളികള്‍ക്ക് നന്നായി അറിയാമായിരിക്കുമെന്നാണ് ചാപ്പല്‍ വിശ്വസിക്കുന്നത്.
‘എതിരാളികള്‍ക്ക് അടിമുടി തന്നെ അറിയാം, വിരാട് കരിയറിന്റെ ആ ഒരു ഘട്ടത്തിലാണ്. ആ ലെവലില്‍ റണ്‍സ് നേടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അവനറിയാം. റണ്‍സ് നേടാനായി ഈ സമയത്ത് പ്രത്യേക ശ്രമം ആവശ്യമാണ്, അതിനായി, നിങ്ങള്‍ സ്വയം ഡികമ്പ്രസ് ചെയ്യുകയും കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിക്കുകയും വേണമെന്നും വിരാട്ടും മാനസികമായി ഈ ഗെയിമുകളിലേക്ക് പോകേണ്ടതുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അവന്‍ എപ്പോഴും സ്വയം നന്നായി തയ്യാറെടുക്കാറുണ്ട്. അതിന് സാധിച്ചാല്‍ വിരാടിന് ഒരു നല്ല ടൂര്‍ണമെന്റുണ്ടാകുമെന്ന് തീര്‍ച്ചയാണ്,’ ചാപ്പല്‍ പറഞ്ഞു.